ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ടീം പ്രഖ്യാപിച്ചു

26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്

ഖത്തര്‍: ലോകകപ്പ് ഫുട്ബോളിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. ലയണൽ മെസി ക്യാപ്റ്റനായ ടീമിൽ പൗലോ ഡിബേലയേയും എയ്ഞ്ചൽ ഡി മരിയയുമുണ്ട്. പരിചയസമ്പന്നരായ ഓട്ടാമെൻഡിയും പെസെല്ല, കൊറേയ, നിക്കോളാസ് ഗോൺസാലെസ് ലോതാരോ മാർട്ടിനെസ് എന്നിവരാണ് ടീമിലെ മറ്റുപ്രമുഖർ.

26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സിക്കൊപ്പം കരുത്തരായ യുവനിരയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരുക്ക് ഭേദമായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ ലേ സെൽസോക്ക് പകരം പലാഷിയോസിനെ ഉൾപ്പെടുത്തി.

https://youtu.be/LHFU_vfQucA

പ്രതിരോധത്തില്‍ നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവര്‍ അണിനിരക്കും.

പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് ശക്തിപകരും.

മുന്നേറ്റ നിരയുടെ കുന്തമുനയായ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും.

മികവുറ്റ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്‍റീന ലോകകപ്പിന് എത്തുന്നത്.

Exit mobile version