വിധിയെഴുതാന്‍ ഹിമാചല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

400ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്

ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 55.92 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തില്‍ എത്തുക. 400ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 7,884 പോളിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. സംസ്ഥാനത്തത്തെ ബി.ജെ.പി ഭരണത്തിന്റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സംസ്ഥാനത്ത് ഇത്തവണ സി.പി.എം. 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

https://youtu.be/LHFU_vfQucA

 

ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സിപിഎമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു.

Exit mobile version