നയതന്ത്ര ഇടപെടല്‍ ഫലം കണ്ടില്ല; കപ്പൽ ജീവനക്കാരെ നൈജീരിയയിലേക്ക് മാറ്റി

കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെടുത്തു

ഗിനി: എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെടുത്തു. മലയാളികള്‍ അടക്കമുള്ള ജീവനക്കാരെ നൈജീരിയക്ക് കൊണ്ടുപോകും.

നയതന്ത്രതലത്തിലെ ഇടപെടല്‍ ഫലം കാണാത്തതില്‍ ജീവനക്കാര്‍ നിരാശരാണ്. ഹീറോയിക് ഇഡുന്‍ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്. ക്യാപ്റ്റന്‍ സനു തോമസും കപ്പലിലെ ചീഫ് എഞ്ചിനീയറും കപ്പലിലാണുള്ളത്. ഇവരെ കൂടാതെ നൈജീരിയന്‍ നാവികസൈനികരും കപ്പലിന് അകത്തുണ്ട്.

https://youtu.be/LHFU_vfQucA

കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എഞ്ചിന്‍ തകരാര്‍ പരിഹരിക്കപ്പെട്ടതോട കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടു പോകാന്‍ സാധിച്ചു. കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയന്‍ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്. മലയാളികളായ വിജിത്തും മില്‍ട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്.

എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ പതിമൂന്ന് നാവികരെയാണ് ലൂബ തുറമുഖത്തുള്ള നൈജീരിയയുടെ യുദ്ധകപ്പലിലേക്ക് മാറ്റിയത്. മലയാളികളായ വിജിത്ത്, മില്‍ട്ടന്‍, കപ്പല്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെയാണ് നൈജീരിയയുടെ കപ്പലിലേക്ക് മാറ്റിയത്. അന്വേഷണസംഘവും ഇന്ത്യന്‍ എംബസി അധികൃതരും വന്ന ശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് നിര്‍ദേശിച്ചത്. പിന്നീട് നൈജീരിയന്‍ സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു.

Exit mobile version