സൗബിന്റെ ‘അയൽവാശിക്ക്’ തുടക്കമായി

ചിത്രീകരണം നവംബർ 14 ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,ജഗദീഷ് , നസ്ലിൻ, ഗോകുലൻ,​നിഖില വിമൽ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.

തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ-ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ,പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുൽപ്പളി. അയൽവാശിയുടെ ചിത്രീകരണം നവംബർ 14 ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും. പി ആർ ഒ-എ എ എസ് ദിനേശ്.

Exit mobile version