മസ്കറ്റ്: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍. എല്ലാ ജിസിസി പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍പ്പെടും. അതേസമയം നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നു വരെ മസ്കറ്റിനും ദോഹയ്ക്കും ഇടയില്‍ മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 49 റിയാലിയിരിക്കും ഇതിന്റെ നിരക്ക്. മത്സരം ആരംഭിക്കുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ദോഹയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും സര്‍വീസ് ക്രമീകരിക്കുക. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങള്‍ക്ക് ഒമാന്‍ എയറിന്റെ www.omanair.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. എല്ലാ യാത്രക്കാരും ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുകയും വേണം. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്.
ലോകകപ്പ്; പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍
- News Bureau

Related Content

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
By
News Bureau
May 12, 2025, 04:20 pm IST

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്
By
News Bureau
Apr 28, 2025, 04:31 pm IST

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
By
News Bureau
Apr 8, 2025, 03:42 pm IST

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല
By
News Bureau
Mar 18, 2025, 02:21 pm IST

‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്
By
News Bureau
Mar 18, 2025, 12:49 pm IST

ചാമ്പ്യന്‍സ് ട്രോഫി; ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്
By
News Bureau
Mar 12, 2025, 04:17 pm IST