കൊച്ചി: ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു വെട്ടിപ്പ്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്. ജൂണ്‍ മാസം മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു.