തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ 20 വരെയാണ് വെട്ടുകാട് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടക്കുന്നത്.
വെട്ടുകാട് തിരുന്നാള്‍; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
നവംബര്‍ 11 മുതല്‍ 20 വരെയാണ് വെട്ടുകാട് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടക്കുന്നത്
- News Bureau

- Categories: Kerala
- Tags: Thiruvananthapuramvettukadu thirunalholidayneyyattinkarakattakada
Related Content

തുടർ നടപടികൾ സ്വീകരിക്കരുത്; എസ്എഫ്ഐഒയെ തടഞ്ഞ് ഹൈക്കോടതി
By
News Bureau
May 29, 2025, 05:08 pm IST

ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
By
News Bureau
May 29, 2025, 05:05 pm IST

കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
By
News Bureau
May 29, 2025, 03:47 pm IST

നിലമ്പൂരില്‍ സ്വതന്ത്രനെ നിർത്താനൊരുങ്ങി സിപിഐഎം; ഡോ. ഷിനാസ് ബാബുവെന്ന് സൂചന
By
News Bureau
May 29, 2025, 01:21 pm IST

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ എതിർത്ത് നേതാക്കൾ
By
News Bureau
May 29, 2025, 11:52 am IST

കോൺഗ്രസിൽ അഭിപ്രായഭിന്നത; അൻവറിന്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ
By
News Bureau
May 28, 2025, 06:14 pm IST