മ്യൂണിക്ക്: സെനഗലിന്റെ സൂപ്പര്‍താരം സാദിയോ മാനെ ഖത്തര്‍ ലോകകപ്പിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ അവസാന മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ റിപ്പോര്‍ട്ടുകള്‍ താരത്തിന് ലോകകപ്പ് നഷ്ടമാവില്ല എന്നായിരുന്നു. എന്നാല്‍, പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാനേ ഖത്തറിലേക്കെത്തില്ല എന്നതാണ്.
വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തിനിടെയാണ് മാനെയ്ക്ക് പരിക്കേറ്റത്. മത്സരത്തിനിടെ പരിക്കേറ്റ താരം മത്സരം പൂര്‍ണമാകും മുന്‍പേ കളം വിട്ടിരുന്നു. ശനിയാഴ്ച ഷാല്‍ക്കെയ്‌ക്കെതിരായ ബയേണിന്റെ മത്സരവും മാനേയ്ക്ക് നഷ്ടമാകും. മാനേയുടെ പരിക്ക് സെനഗലിന് തിരിച്ചടിയാകുമെന്നുറപ്പാണ്.