പാലക്കാട്: വാളയാര്‍ പീഡന കേസില്‍ തുടരന്വേഷണം നടത്താന്‍ സി.ബി.ഐയുടെ പുതിയ അന്വേഷണ സംഘം എത്തുന്നു. സി.ബി.ഐ. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ്. ഉമയുടെ നേതൃത്യത്തിലാണ് കേസ് അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ. അന്വേഷണം കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പൊലീസ് കണ്ടെത്തിയത് തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്നും പുതിയതായി ഒന്നും കണ്ടെത്തിയില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയതാണെന്നാണ് കോടതി ഉത്തരവിലെ പരാമര്‍ശം.
https://youtu.be/KTAfGvPaKds
നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കില്‍ എന്ത് കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാന്‍ പാകത്തിനുള്ള സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കിയില്ലെന്നും കോടതി ചോദിച്ചിരുന്നു. ഓഗസ്റ്റ് 10 നാണ് പാലക്കാട് പോക്‌സോട് കോടതി വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടത്.കേസില്‍ കൃത്യവും ശരിയായ ദിശയിലുമുള്ള അന്വേഷണം നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിനിര്‍വഹണത്തില്‍ വിശ്വാസം നഷ്ടപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നീതി ഉറപ്പാക്കാന്‍ തുടരന്വേഷണം അനിവാര്യമാണ്. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുടരന്വേഷണം നടത്തണമെന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് 10 ന് കേസ് പരിഗണിച്ച കോടതി കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13 നാണ് വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും മാര്‍ച്ച് 4 ന് സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു.