ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം; രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം

ഡല്‍ഹി:ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല

 

Exit mobile version