‘നിയുക്തി’ മെഗാ ജോബ്‌ ഫെയര്‍ നവംബര്‍ 12 ന്

പൂജപ്പുര എല്‍. ബി. എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണിലാണ് തൊഴിൽ മേള നടക്കുക

തിരുവനന്തപുരം: മോഡല്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന് പൊതുവിദ്യഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

രാവിലെ 9 മണിക്ക് പൂജപ്പുര എല്‍. ബി. എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണിലാണ് തൊഴിൽ മേള നടക്കുക.

ഓട്ടോ മൊബൈല്‍, ഐ.റ്റി, ആരോഗ്യം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നാല്‍പ്പതോളം പ്രത്യേക സ്ഥാപനങ്ങള്‍ മേളയിൽ പങ്കെടുക്കും.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കല്‍, നഴ്‌സിംഗ്എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും പങ്കാളിത്തവും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 – 2741713, 2992609.

Exit mobile version