തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം

29 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 29 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16 യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു . ഇതില്‍ ഒരു സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനാണ് വിജയിച്ചത്‌.

11 ഇടങ്ങളിലാണ് എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചത്‌. രണ്ട് വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചു. ഇതില്‍ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു.

272 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് വിജയിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ഈ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്‌.

കൊല്ലം

ആലപ്പുഴ

ഇടുക്കി

മലപ്പുറം

കോഴിക്കോട്

ഇന്ന് രാവിലെ 10 മണി മുതൽ പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 76.78 ശതമാനമായിരുന്നു പോളിംഗ്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്ഥാനാർഥികളിൽ 40 പേർ സ്ത്രീകളായിരുന്നു

Exit mobile version