എല്‍എല്‍ബി ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ സിനിമ എല്‍എല്‍ബി യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ചിത്രത്തിന്റെ ടൈറ്റില്‍. നവാഗതനായ എ എം സിദ്ദിഖ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, സുധീഷ്, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് കോട്ടയം, അബു സലിം, നവാസ് വള്ളിക്കുന്ന്, സിബി കെ തോമസ്, ഇര്‍ഷാദ്, പ്രദീപ് ബാലന്‍, സീമ ജി നായര്‍, കാര്‍ത്തിക സുരേഷ്, നാദിര മെഹ്റിന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

Exit mobile version