ഇസ്ലാമാബാദ്: 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സാനിയ മിർസയും ഭർത്താവ് ഷോയിബ് മാലികും വേർപിരിഞ്ഞെന്ന് റിപ്പോർട്ടുകൾ.
ഇരുവരും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് റിപ്പോർട്ട്.
2010 ഏപ്രിൽ ആണ് സാനിയയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും വിവാഹിതരായത്. ഇരു രാജ്യക്കാർ തമ്മിലുള്ള വിവാഹമായതുകൊണ്ട് തന്നെ താരവിവാഹം അന്ന് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.ഷോയിബും സാനിയയും അത്ര സ്വരച്ചേർച്ചയിൽ അല്ല എന്നും ഷോയിബ് സാനിയയെ വഞ്ചിച്ചു എന്നുമാണ് പാക് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. സാനിയയുടെ നിഗൂഢമായ സോഷ്യൽമീഡിയ ട്വീറ്റുകളും സന്ദേശങ്ങളും അടിക്കുറിപ്പുകളും വിവാഹമോചന വാർത്തകൾക്ക് ആക്കം കൂട്ടുകയാണ്.
ഷോയിബ് മാലിക് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തില്‍ വിള്ളലുണ്ടെന്ന് പുറത്തറിയാന്‍ കാരണം എന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ടെലിവിഷന്‍ ഷോയില്‍ ഷോയിബ് മാലികിനോട് സാനിയ മിര്‍സയെ കുറിച്ച് ചില കാര്യങ്ങൾ ചോദിച്ചിരുന്നു.
എന്നാല്‍ തനിക്കൊന്നും അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അവതാരകൻ അത്ഭുതം പ്രകടിപ്പിച്ചിട്ടും ഷൊയിബിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല.
https://youtu.be/hD7DwKRtQrs
ഇതിനു പിന്നാലെ തകര്‍ന്ന ഹൃദയം എവിടെ പോകും, അല്ലാവുഹുനെ കണ്ടെത്താന്‍ ശ്രമിക്കും എന്ന സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാണ് സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് സാനിയ പോസ്റ്റ് ചെയ്ത വൈകാരിക കുറുപ്പും അടുത്ത കാലത്തു ശ്രദ്ധിക്കപ്പെട്ടിരുന്നു.ഏറ്റവും പ്രയാസകരമായ ദിനങ്ങളിലൂടെ കടന്നുപോകുകയാണെന്നാണ് താരം കുറിച്ചത്.
ദുബായിലെ പാം ജുമൈറയിലാണ് സാനിയയും ഷോയിബും താമസിച്ചിരുന്നത് എന്നാൽ അടുത്തിടെ സാനിയ നഗരത്തിന്റെ മറ്റൊരു പ്രദേശത്തേക്ക് താമസം മാറ്റിയിരുന്നു. കുറച്ചു കാലങ്ങളായി മകന് വേണ്ടി മാത്രമാണ് ഇരുവരും കൂടിക്കാഴ്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
Discussion about this post