ചാള്‍സ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയേറ്; ഒരാള്‍ കസ്റ്റഡിയില്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ്, ഭാര്യ കാമില എന്നിവര്‍ക്ക് നേരെ മുട്ടയേറ്. വടക്കന്‍ ഇംഗ്ലണ്ടില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ഇരുവര്‍ക്കും നേരെ മുട്ടയേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരമ്പരാഗത ചടങ്ങിനായി യോര്‍ക്കിലെത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും നേരെ മുട്ട എറിയുകയായിരുന്നു. മുട്ട ഇവരുടെ ശരീരത്ത് തട്ടാതെ സമീപത്ത് വീണു. മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രാജാവിനും രാജ്ഞിക്കും നേരെ മുട്ട എറിഞ്ഞത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബറിലാണ് ചാള്‍സ് അധികാരമേറ്റത്.

 

Exit mobile version