ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് മന്ത്രിസഭയില്‍ നിന്നും മുതിർന്ന മന്ത്രി രാജിവച്ചു. ഋഷി അധികാരമേറ്റ ശേഷമുള്ള ആദ്യ രാജിയാണിത്. മുതിർന്ന മന്ത്രിയായ ഗാവിൻ വില്യംസൺ ആണ് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചത്. സഹപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലാണ് അദ്ദേഹം രാജിവച്ചത്.
ഗാവിൻ വില്യംസൺ ഒരു സഹപ്രവർത്തകന് അയച്ച ടെക്സ്റ്റ് സന്ദേശമാണ് രാജിയിലേക്ക് നയിച്ചത്. സന്ദേശം ലഭിച്ച സഹപ്രവർത്തകനോട് വില്യംസൺ ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് താൻ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു.
“എന്‍റെ മുന്‍കാലത്തെ ചില കാര്യങ്ങള്‍ വച്ച് എന്നെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്, അത്തരം ആരോപണങ്ങള്‍ ഞാന്‍ പൂര്‍ണ്ണമായും തള്ളികളയുന്നു. എന്നാല്‍ എനിക്കെതിരെ ഉയരുന്ന ആരോപണം സര്‍ക്കാറിന്‍റെ നല്ല പ്രവര്‍ത്തനത്തിന് കളങ്കം ഉണ്ടാകരുത് എന്നതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നു.” രാജികത്ത് നല്‍കി ഗാവിൻ വില്യംസൺ പറഞ്ഞു.
Discussion about this post