അഞ്ച് ലക്ഷം രൂപയുടെ കഞ്ചാവുമായി 19കാരായ യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 9.6 കിലോ കഞ്ചാവുമായി ഒഡീഷയിലെ മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവര്‍ അറസ്റ്റിലായി. ഒഡീഷയിലെ രായഗഡയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണെന്നും ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമായാണെന്നും അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 5 ലക്ഷം രൂപയോളം വില വരും

 

 

Exit mobile version