തിരുവനന്തപുരം : കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമനത്തിന് പാര്‍ട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയര്‍, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്കിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ കൌണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായി ഹര്ജിക്കാരന് ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
വിവാദ കത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി; രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങള്‍
- News Bureau

- Categories: Kerala
- Tags: courtmayor arya rajendranKerala
Related Content
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST
മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകി വീണ വിജയൻ
By
News Bureau
Jun 11, 2025, 01:09 pm IST
താമരശ്ശേരി ഷഹബാസ് കൊലപാതകം; ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം നല്കാൻ ഉത്തരവ്
By
News Bureau
Jun 11, 2025, 12:10 pm IST
താൻ പറഞ്ഞാൽ ഉടൻ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സന്തോഷം: രാഹുൽ മാങ്കൂട്ടത്തിൽ
By
News Bureau
May 31, 2025, 04:57 pm IST
പി വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം
By
News Bureau
May 31, 2025, 03:49 pm IST
8 ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
By
News Bureau
May 30, 2025, 02:08 pm IST