ഗവർണർക്ക് പണി കൊടുത്ത് സർക്കാർ: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നാണ് ഓർഡിനൻസ് നിർദേശം.

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമ വകുപ്പ് തയാറാക്കി സർക്കാറിന് കൈമാറിയ ഓർഡിനൻസിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ദ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നാണ് ഓർഡിനൻസ് നിർദ്ദേശം. അതേസമയം, ഓർഡിനൻസിൽ ഗവർണറാണ് ഒപ്പിടേണ്ടത്. എന്നാൽ, സർക്കാറുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ നിയമസഭ സമ്മേളനം വിളിക്കാനുള്ള നീക്കവും സർക്കാറിനുണ്ട്. ഡി​​സം​​ബ​​ർ അ​​ഞ്ച് ​​മു​​ത​​ൽ 15 വ​​രെ സ​​ഭാ​​സ​​മ്മേ​​ള​​നം ചേ​ർന്ന് ഗ​​വ​​ർ​​ണ​​റെ ചാ​​ൻ​​സ​​ല​​ർ സ്ഥാ​​ന​​ത്തു​​ നി​​ന്ന്​ മാ​​റ്റാ​​നു​​ള്ള ബി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നാണ് ധാ​​ര​​ണ. നി​​യ​​മ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഒ​​ഴി​​കെ സം​​സ്ഥാ​​ന​​ത്തെ 15 സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും ചാ​​ൻ​​സ​​ല​​ർ ഗ​​വ​​ർ​​ണ​​റാ​​ണ്. ഓ​​രോ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യും നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വ​​രാ​​ൻ പ്ര​​ത്യേ​​കം ബി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണ് സ​​ര്‍ക്കാ​​ര്‍ ശ്ര​​മം. ഗ​​വ​​ർ​​ണ​​ർ​​ക്ക് പ​​ക​​രം ആ​​ര് ചാ​​ൻ​​സ​​ല​​റാ​​കും എ​​ന്ന​​തി​​ൽ ച​​ർ​​ച്ച ന​​ട​​ക്കു​​ക​​യാ​​ണ്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ മാ​​റ്റ​​ങ്ങ​​ളെ​​കു​​റി​​ച്ച് പ​​ഠി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച ശ്യാം ​​ബി. മേ​​നോ​​ൻ ക​​മീ​​ഷ​​ന്‍റെ​​യും എ​​ൻ.​​കെ. ജ​​യ​​കു​​മാ​​ർ കമ്മി​​ഷ​​ന്റെയും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സ​​ർ​​ക്കാരി​ന്റെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. ശ്യാം ​​ബി. മേ​​നോ​​ൻ റി​​പ്പോ​​ർ​​ട്ടി​​ലെ ശു​​പാ​​ർ​​ശ അ​​നു​​സ​​രി​​ച്ച് ഓ​​രോ സ​​ർ​​വ​​ക​​ലാ​​ശാ​​ലയ്​​ക്കും പ്ര​​ത്യേ​​കം ചാ​​ൻ​​സ​​ല​​ർ വേ​​ണം.
Sebamed India | Baby Care | pH 5.5 for paper-thin skin | English

അ​​ക്കാ​​ദ​​മി​​ക് രം​​ഗ​​ത്തെ വി​​ദ​​ഗ്ദ്ധ​​രെ ചാ​​ൻ​​സ​​ല​​റാ​​ക്ക​​ണ​​മെ​​ന്നാ​​ണ് ശു​​പാ​​ർ​​ശ. മു​​ഖ്യ​​മ​​ന്ത്രി​​യെ വി​​സി​​റ്റ​​ർ ആ​​ക്ക​​ണ​​മെ​​ന്നു​​മു​​ണ്ട്. ജ​​യ​​കു​​മാ‍ർ ക​​മ്മി​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ ചാ​​ൻ​​സ​​ല​​ർ ഗ​​വ​​ർ​​ണ​​ർ ത​​ന്നെ​​യാ​​ണെ​​ങ്കി​​ലും അ​​ധി​​കാ​​രം വെ​​ട്ടി​​ക്കു​​റ​​ക്കാ​​നാ​​ണ് ശു​​പാ​​ർ​​ശ.

Exit mobile version