ഡല്‍ഹി: മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയ ഹീറോയിക് ഇഡുന്‍ കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആവര്‍ത്തിച്ച് നൈജീരിയ. കപ്പലിലെ ജീവനക്കാര്‍ ക്രൂഡ് മോഷ്ടിക്കാന്‍ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു. നൈജീരിയയുടെ അടുത്ത രാജ്യമായ എക്വറ്റോറിയല്‍ ഗിനിയാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സര്‍ക്കാരിന്റെ പ്രഖ്യാപനം. ജീവനക്കാരെ ഗിനി സൈന്യം തുറമുഖത്ത് എത്തിച്ചതായാണ് വിവരം. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗിനി തുറമുഖത്ത് വന്‍ സൈന്യത്തെ വിന്യസിച്ചതായും ജീവനക്കാര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
കപ്പല്‍ ജീവനക്കാരുടെ മോചനത്തിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നാഷണര്‍ യൂണിയന് ഓഫ് സീഫെറേര്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്രതലത്തിലെ ശ്രമങ്ങള്‍ക്കൊപ്പം തന്നെ ജീവനക്കാരുടെ മോചനത്തിനായി നിയമപരമായും നീക്കങ്ങളും നടക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങളുണ്ടാകുന്നത്.
Discussion about this post