യേഴ് കടല്‍ യേഴ് മലൈ ഫസ്റ്റ് ലുക്ക് പുറത്ത്

പേരന്‍പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുകയാണ്. യേഴ് കടല്‍ യേഴ് മലൈ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യേഴ് കടല്‍ യേഴ് മലൈയിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. നിവിന്‍ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എന്‍ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Exit mobile version