വര്‍ക്കല: വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിനുസമീപം കടല്‍ 50 മീറ്ററോളം ഉള്വലിഞ്ഞെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ ഉള്‍വലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യന്‍ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസമെന്നും ദുരന്ത നിവാരണ അതോരിറ്റി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. സമീപവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത നിലനിര്‍ത്തണമെന്നും അറിയിപ്പുണ്ട്. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഈ സമയങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
Discussion about this post