കൊച്ചി: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസന് കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുടെ വിശദാംശങ്ങളുണ്ട്.
ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി.എ റൗഫിനും, യഹിയ കോയ തങ്ങള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കുക.
Discussion about this post