ഡല്‍ഹി: രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ). നവംബര്‍ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടും.
യൂണിയനില്‍ സജീവമായതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരെ മനഃപൂര്‍വം ഇരകളാകുന്ന രീതിയുണ്ട്, ഇതില്‍ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങള്‍ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനില്‍ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
Discussion about this post