തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്റെ പേരില്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. ഡി.ആര്. അനില്‍, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തും.
കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.എന്നാല്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കത്തിന്റെ ഉറവിടം കണ്ടെത്തണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ എസ് സി എസ് ടി തട്ടിപ്പില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടേക്കും. വിവരങ്ങള്‍ ബിജെ പി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് കൈമാറിയിരുന്നു.
Discussion about this post