സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുക. സുരേഷ് ഗോപി ചിത്രം നവംബര്‍ 11 മുതലാണ് സ്ട്രീം ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദില്ലി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. രചന – രൂപേഷ് റെയ്ന്‍, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്.
Discussion about this post