തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസില്‍ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് അപകടം നടന്നത്. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു.
മഴയില്‍ കുതിര്ന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു വീണത്. ഗുരുതര പരിക്കേറ്റ കാര്‍മല്‍ എണസ്റ്റിനെ ഉടന്‍ തന്നെ അയല്‍വാസികള്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് പരേതനായ ഏണസ്റ്റ് സിപിഐഎം മേനംകുളം മുന്‍ എല്‍സി അംഗമാണ്. മക്കള്‍ : ലിന്‍സി ചാര്‍ലസ് , ഷൈജ ഷിജിന്. സംസ്ക്കാരം ചൊവ്വാഴ്ച്ച നടക്കും.
Discussion about this post