തിരുവനന്തപുരം: എസ്.എ.ടി. വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ. എന്നാൽ കത്ത് എഴുതിയപ്പോൾ അത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും കത്ത് കൈമാറിയിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർലമെന്‍ററി പാർട്ടി സെക്രട്ടറി എന്ന നിലയിൽ പാർട്ടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി, എന്തെങ്കിലും സഹായം ലഭിക്കുമോ എന്നറിയാനാണ് ഞാൻ അത് ചെയ്തത്. എന്നാൽ കത്ത് എഴുതിയപ്പോൾ അത് ശരിയല്ലെന്ന് എനിക്ക് തോന്നി’. കത്ത് നൽകിയിട്ടില്ലെന്നും അനിൽ പറഞ്ഞു.
പിൻവാതിൽ നിയമനം നടക്കുന്നു എന്ന ആരോപണത്തെ ന്യായീകരിക്കുന്നതല്ലേ ഇതെന്ന ചോദ്യത്തിന് പിൻവാതിൽ നിയമനം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിൻവാതിൽ നിയമനം നടക്കുന്നില്ല, പത്രത്തിൽ നൽകും, ഒരു നല്ല പാനലിനെ വെച്ച് അഭിമുഖം നടത്തും. കുടുംബശ്രീ എന്ന സ്വതന്ത്ര ഏജൻസിക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/PTt0ntolv9M