്ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്്ക്കു ശേഷമാണ് ഭാവന അഭിനയിക്കുന്നത്. ആദില്‍ മൈമൂനത്ത് അഷറഫ് രചന, സംവിധാനം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിഷാന്ത് രാംടെകെ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പും രശ്മി സതീഷും ചേര്‍ന്ന് ആണ്.