പട്ടാമ്പിയില്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേളക്കിടെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ കൂട്ടത്തല്ല്

പാലക്കാട്: പാലക്കാട് പട്ടാമ്പി ഉപജില്ലാ കായികോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊപ്പം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഘര്‍ഷമുണ്ടായത്. മേളയുടെ സമാപന ദിവസമാണ് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് രംഗം ശാന്തമാക്കാനായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു.

Exit mobile version