തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും പൊലീസിന് ലഭിച്ചു.
ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞു. പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.
പൊലീസ് സീല്‍ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീട് ഇന്നലെ കുത്തിതുറന്ന സംഭവത്തില്‍ പളുകല്‍ പൊലീസ് അന്വേഷിക്കുകയാണ്. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
https://youtu.be/PTt0ntolv9M