കൊച്ചി: കോതമംഗലത്ത് പറക്കുംതളിക മോഡല്‍ കല്യാണ ഓട്ടം. കെഎസ്‌ആര്‍ടിസി ബസാണ് ദിലീപ് ഹിറ്റ് ചിത്രമായ പറക്കും തളികയിലെ താമരാക്ഷന്‍ പിള്ള ബസിനെ അനുസ്മരിപ്പിക്കും വിധം അലങ്കരിച്ച് ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് അലങ്കരിച്ചിരുന്നത്. മരച്ചില്ലകള്‍ പുറത്തേക്ക് തള്ളി നല്‍ക്കും വിധം ബസില്‍ കെട്ടിവച്ചിരുന്നു. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി താമരാക്ഷന്‍ പിളള എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്‌ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് താമരാക്ഷന്‍ പിളള എന്ന് എഴുതിയത്.
https://youtu.be/PTt0ntolv9M
കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്ബുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്ബാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടുകയായിരുന്നു. ബ്രസീല്‍, അര്‍ജന്‍റീന പതാകകളും ബസിന് മുന്നില്‍ കെട്ടി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കെഎസ്‌ആര്‍ടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Discussion about this post