ആറു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബിജെപിക്ക് നിർണായകം

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി, കോൺ​ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായകമാണ്.

ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. ​ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി, കോൺ​ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായകമാണ്.

ബിഹാറില്‍ മൊകാമ, ഗോപാല്‍ ഗഞ്ജ്, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ്, ഹരിയാനയില്‍ ആദംപൂര്‍, തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഒഡീഷയിലെ ദാംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് പുറമെ, തെലങ്കാന രാഷ്ട്രസമിതി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴു മണ്ഡലങ്ങളിൽ മൂന്നെണ്ണം ബിജെപിയുടെ സിറ്റിം​ഗ് സീറ്റുകളാണ്. രണ്ടെണ്ണം കോൺ​ഗ്രസിന്റേയും ഓരോന്ന് വീതം ആർജെഡി, ശിവസേന കക്ഷികളുടേതാണ്. ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ, ഈ മണ്ഡലങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

 

Exit mobile version