മലപ്പുറം: ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ വമ്പന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയില്‍ തകര്‍ന്നുവീണു. മലപ്പുറം എടക്കര മുണ്ടയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തവന്നു.
സിഎന്‍ജി റോഡിന് സമീപത്തായാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അര്‍ജന്റീന ആരാധകര്‍ ഒരുമിച്ച് ആഘോഷത്തോടെയാണ് കട്ടൗട്ട് സ്ഥാപിക്കല്‍ നടത്തിയത്. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ കട്ടൗട്ട് നടുവെ ഒടിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു.
ഇതോടെ താഴെനിന്നിരുന്ന ആരാധകരെല്ലാം ഓടിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്നുവീണ കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ലോകകപ്പില്‍ ഇവിടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു.
https://youtu.be/PTt0ntolv9M