ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്.
രാവിലെയാണ് ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞ് ജനിച്ചാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റൺബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങൾ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂർത്തിയാക്കിയിരുന്നു.
ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. ജൂലൈ 27 നാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിടുന്നത്. ഗർഭകാലത്തെ അവസാന മാസങ്ങളിൽ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
https://youtu.be/PTt0ntolv9M
Discussion about this post