തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ഇന്ന് ജര്‍മനിയിലേക്ക് തിരിച്ചു . തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോയത്.
യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളില്‍ ഒന്നായ ബര്‍ലിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികിത്സ.മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാന്‍ എംപിയും അദ്ദേഹത്തിന്റെ കൂടെയുണ്ട്.
ബുധനാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം തുടര്‍ചികില്‍സയെ കുറിച്ച് തീരുമാനമെടുക്കും. ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അതിന് ശേഷമാവും തിരിച്ചെത്തുക. 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരെറ്റി ആശുപത്രി.11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഈ ആശുപത്രിയില്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു.
Discussion about this post