ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഡിമിട്രിയോസ് ഡയമന്റാകോസ് ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. സഹല്‍ സമദ് ആണ് അവസാന രണ്ട് ഗോളുകള്‍ ബ്ലാസ്റ്റേഴ്‌സിനായി നേടിയത്.

ഈ സീസണില്‍ കളിച്ച നാല് കളികളില്‍ മൂന്നിലും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. രണ്ടെണ്ണം സ്വന്തം മണ്ണിലും. നിലവില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയായിരുന്നു നോര്‍ത്ത് ഈസ്റ്റ്.
ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ തകര്‍പ്പന്‍ ജയം നേടിയ മഞ്ഞപ്പട പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ഹോം ഗ്രൗണ്ടില്‍ മോഹന്‍ ബഗാനെതിരായ രണ്ടാം മത്സരത്തില്‍ അവര്‍ തോറ്റു. പിന്നീട് ഒഡീഷയോടും മുംബൈ സിറ്റിയോടും തോറ്റു. ടീമില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും വിജയം ഒപ്പം നിന്നില്ല.

 

Exit mobile version