കണ്ണൂര്‍: ഫ്ളെക്സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചതിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി അര്‍ജന്റീന ആരാധകര്‍. കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇയാള്‍ അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്റെ ഫ്ളെക്സ്് കെട്ടിയത്. എന്നാല്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു.
പിന്നാലെ കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ദുഃഖം രേഖപ്പെടുത്തിയത്. പോസ്റ്റ് ഇങ്ങനെ… ”ലോകകപ്പ് അവേശത്തിനിടെ നാടിനെ കണ്ണീരിലാഴ്ത്തി ദുഖവാര്‍ത്ത. കണ്ണൂരില്‍ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ നിതീഷ് അന്തരിച്ചു. ആദരാഞ്ജലികള്‍. എല്ലാരും ആവേശത്തില്‍ ആണെന്ന് അറിയാം, ആവേശത്തില്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കും ആദ്യ പരിഗണന നിങ്ങളുടെ സുരക്ഷക്ക് നല്‍കുക സുഹൃത്തുക്കളെ എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കു്ന്നത്.