തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളില്‍ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമര്‍ശിക്കുന്നു. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. തെറ്റായ രീതിയില്‍ സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. ആശയസംവാദത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ കേരളം പാടുപെടുകയാണെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണത്തില്‍ സഹകരണ ഫെഡറലിസം എന്ന വിഷയത്തില്‍ സംസാരിക്കവേ നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post