കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എല്‍.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയില്‍ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
മകളെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അന്വേഷണം ആരംഭിച്ചിട്ടും ബിനാനിപുരം പൊലീസ് പരാതിയില്‍ കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. പരാതിക്കാരിയുടെ മകന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
Discussion about this post