തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനകം നടന്നിട്ടുള്ള താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് പരാതി.
അതേസമയം,യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മേയര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മേയറുടെ ഓഫിസിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരും ഓഫിസിലേക്ക് കയറി.
Discussion about this post