തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് പാര്‍ട്ടി ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത് വന്നു.
കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനിലാണ് കത്തയച്ചിരിക്കുന്നത്. കോര്‍പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് നേരത്തേ പുറത്തു വന്നിരുന്നു.
എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് കൊണ്ടാണ് കത്തയച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 23ന് ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു.
കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത് .മാനേജരുടെ ഒഴിവിലേക്കു 20,000 രൂപയാണ് ശമ്പളം. കെയര്‍ ടേക്കര്‍ക്കും സെക്യൂരിറ്റിക്കും അഞ്ച് ഒഴിവുകളുണ്ട്. ശമ്പളം 17,000രൂപ. ക്ലീനറുടെ മൂന്നു ഒഴിവുകളിലേക്ക് ശമ്പളം 12,500 രൂപയാണ്.
Discussion about this post