മലയാളി നടി കനി കുസൃതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. നടി റിച്ച ഛദ്ദയും ഭര്‍ത്താവ് അലി ഫസലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുച്ചി തളതിയാണ്.
കനി കുസൃതി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന 16 കാരിയായ മിറയുടെ കഥയാണ് ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post