നാന്‍, ഉണ്ണി മുകുന്ദന്‍, ടിനി ടോം; പൃഥ്വിരാജ്, അനൂപ് മേനോന്‍ ഇല്ല

നടന്‍ ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വൈറല്‍ ആകുന്നു. ടിനി ടോമും ഉണ്ണി മുകുന്ദനും ബാലയും ഒരിമിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ”ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു.”-എന്നാണ് ടിനി ടോം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. നാനും ടിനി ടോമും, ഉണ്ണി മുകുന്ദനും എങ്ങോട്ടാ യാത്ര, എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദന്‍ ഉണ്ടല്ലോ അനൂപ് മേനോന്‍,, പ്യഥ്വിരാജ് .. എവിടെ, ഞാന്‍ ഉണ്ണി മുകുന്ദന്‍ ടിനി ടോം… ഫ്രണ്ട്സ് സെറ്റപ്പില്‍…’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

നടന്‍ ബാലയെ അനുകരിച്ച് ടിനി ടോം പറഞ്ഞൊരു ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചിരിപടര്‍ത്തിയിരുന്നു. ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓര്‍മ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മ്മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയില്‍ ഇരുവരും പങ്കുവച്ചത്.

Exit mobile version