തിരുവനന്തപുരം: തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ വീഴ്ച പറ്റിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ മണിക്കൂറിലും വീഴ്ചകള്‍ സംഭവിക്കുന്നു. പരാജയത്തിന്റെ പൂര്‍ണ്ണതയിലാണ് ആഭ്യന്തര വകുപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ആഭ്യന്തര മന്ത്രിയുടെ സ്ഥാനത്ത് സിസിടിവി വെക്കുന്നതാണ് നല്ലതെന്ന് തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നെന്ന് പറഞ്ഞ് ആറ് വയസ്സുള്ള കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
കുട്ടിയെ ചവിട്ടുന്നത് കണ്ട്, മനുഷ്യനായിട്ടുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കാര്യത്തില്‍, ആ ക്രൂരനെ വെറുതെ വിട്ട പൊലീസുകാര്‍ക്കെതിരെ എന്തെങ്കിലും ഒരു നടപടി എടുത്തിട്ടുണ്ടോ അതിനെ ന്യായീകരിക്കുക എന്നല്ലാതെ കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത് കണ്ടിട്ട് അത് ചെയ്തവനെ വെറുതെ വിട്ടതിനെതിരെ നടപടി എടുത്തിട്ടല്ലേ സര്‍ക്കാര്‍ തുടങ്ങേണ്ടത് എന്നിട്ടല്ലേ അന്വേഷണം പ്രഖ്യാപിക്കേണ്ടത്. ആ കുട്ടിയെ ചവിട്ടി എന്നുള്ളതില്‍ ഗവണ്‍മെന്റിന് സംശയമുണ്ടോ. രാത്രി അയാളെ കയ്യില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അവനെ ഉള്ളില്‍ തള്ളുന്നതിന് പകരം അവനെ വെറുതെ വിട്ട പൊലീസിനെ ഇന്ന് നേരം പുലരുമ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത് നടപടിയെടുത്ത് പുറത്താക്കിയിട്ടല്ലേ, ഗവണ്‍മെന്റ് ആക്ഷന്‍ തുടങ്ങേണ്ടിയിരുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.