കോട്ടയം: കനത്ത മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളക്കെട്ട്. ഒപി റജിസ്‌ട്രേഷന്‍ ബ്ലോക്കിലും സമീപത്തും വെള്ളം കയറി. ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.
സംഭവത്തില്‍ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പുരോഗതിയുടെ ആവശ്യമുണ്ടെന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ച മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ്.