കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടർ പിടിയിൽ

പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ് പിടികൂടിയത്

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ് പിടികൂടിയത്.

 

ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപ കണ്ടെടുത്തു.

Exit mobile version