അമൃത്‌സര്‍: പഞ്ചാബിലെ അമൃത് സറില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരത്തിലെ ഒരു അമ്പലത്തിന് പുറത്തുവെച്ചായിരുന്നു വെടിയേറ്റത്.
അമ്പലത്തിന് പുറത്ത് ശിവസേനാ നേതാക്കള്‍ പ്രതിഷേധിക്കുമ്പോഴായിരുന്നു ആക്രമണം. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ശിവസേനാ നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.