മണ്ണുത്തി: തൃശൂര്‍ മണ്ണുത്തിയില്‍ തലയോട്ടിയും അജ്ഞാത മൃതദേഹവും കണ്ടെത്തി. പട്ടിക്കാട് സ്റ്റേഷൻ പരിധിയിലെ വനഭൂമിയിൽ കുതിരാന്‍ തുരങ്കത്തിന് സമീപം വഴക്കുംപാറയിലാണ് തലയോട്ടി കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. രാവിലെ ഫോറസ്റ്റ് വാച്ചറുടെ പെട്രോളിംഗിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ആദ്യം തലയോട്ടി പിന്നീട് 60 മീറ്റർ അകലെ നിന്ന് മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇത് രണ്ടും ഒരു വ്യക്തിയുടേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു.
എട്ട് വര്‍ഷം മുന്‍പ് ഈ മേഖലയില്‍ നിന്നും 70കാരിയായ ചക്കി എന്ന സ്ത്രീയെ കാണാതെയായിരുന്നു. തലയോട്ടി ഇവരുടേതാണോ എന്ന് പരിശോധിക്കും. സംഭവത്തില്‍ പീച്ചി പോലീസ് നടപടി സ്വീകരിച്ചു.