കൊച്ചി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതിന് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്.
യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാള്‍ മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം യാത്രക്കാരിയാണ് മൊബൈലില്‍ പകര്‍ത്തിയത് വൈറലാവുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളം റുഷീബിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതടക്കം ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.